---
title: "വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി:  സ്വകാര്യ വ്യക്തിയോട് സ്വന്തം ചിലവിൽ നന്നാക്കാൻ ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി"
english_title: "Water Authority's pipe bursts:  Water Authority asks private individual to repair it at own cost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307746/Water Authority's pipe bursts:  Water Authority asks private individual to repair it at own cost"
published_at: "2025-08-11T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689967c090ffc_Screenshot_20250811_091653_VN_-_Video_Editor.jpg"
keywords: []
---

# വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി:  സ്വകാര്യ വ്യക്തിയോട് സ്വന്തം ചിലവിൽ നന്നാക്കാൻ ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി

> **Lead Summary:** PWD റോഡിൽ വാട്ടർ അതോറിറ്റിയുടെ പെപ്പ് ലീക്കായതിന് , ആ ലീക്ക് സ്വന്തം ചെലവിൽ പരിഹരിക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള നോട്ടീസാണ് സ്വകാര്യ വ്യക്തിക്ക് ലഭിച്ചത്.മുയ്യം പള്ളിവയലിലെ ബിന്ദുവിനാണ് വാട്ടർ അതോറിറ്റി നോട്ടീസ് അയച്ചത്.അംഗീകൃത പ്ലമ്പറെ കൊണ്ട് ചെയ്യിപ്പിക്കണം എന്നും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചു രണ്ട് ദിവസത്തിനകം നന്നാക്കിയില്ലെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നുണ്ട്.ഇല്ലെങ്കിൽ കണക്ഷൻ വിച്ഛേദി ക്കുമെന്നും മുന്നറിയിപ്പുണ്ട്.നേരത്തെ ബിന്ദുവിന്റെ പുരയിടത്തിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടിയിരുന്നു. ഇത് ബിന്ദു സ്വന്തം ചിലവിൽ നന്നാക്കിയിരുന്നു.

## Article Content

PWD റോഡിൽ വാട്ടർ അതോറിറ്റിയുടെ പെപ്പ് ലീക്കായതിന് , ആ ലീക്ക് സ്വന്തം ചെലവിൽ പരിഹരിക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള നോട്ടീസാണ് സ്വകാര്യ വ്യക്തിക്ക് ലഭിച്ചത്.മുയ്യം പള്ളിവയലിലെ ബിന്ദുവിനാണ് വാട്ടർ അതോറിറ്റി നോട്ടീസ് അയച്ചത്.അംഗീകൃത പ്ലമ്പറെ കൊണ്ട് ചെയ്യിപ്പിക്കണം എന്നും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചു രണ്ട് ദിവസത്തിനകം നന്നാക്കിയില്ലെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നുണ്ട്.ഇല്ലെങ്കിൽ കണക്ഷൻ വിച്ഛേദി ക്കുമെന്നും മുന്നറിയിപ്പുണ്ട്.നേരത്തെ ബിന്ദുവിന്റെ പുരയിടത്തിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടിയിരുന്നു. ഇത് ബിന്ദു സ്വന്തം ചിലവിൽ നന്നാക്കിയിരുന്നു.

റോഡിൽ സംഭവിച്ച ലീക്ക് പരിഹരിക്കേണ്ടത് കൺസ്യൂമർ ആണോ എന്നാണ് ഈ വിഷയത്തിൽ ഉയരുന്ന ചോദ്യം. മേഖലയിൽ പലസ്ഥലങ്ങളിലും ഇത്തരത്തിൽ വാട്ടർ അതോറിറ്റി പൈപ്പുകൾ പൊട്ടിയിട്ട് കൃത്യസമയത്ത് അധികൃത പ്രശ്നം പരിഹരിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307746/Water Authority's pipe bursts:  Water Authority asks private individual to repair it at own cost)